മോങ്ങം: എഴുത്തുകാരനും, ഗ്രന്ഥകാരനും, ചിന്തകനും, വാഗ്മിയുമായ പി.എം.കെ ഫൈസിയുടെ ആകസ്മിക നിര്യാണം സുന്നീ മക്കളെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി. ഇന്നലെ പുലര്ച്ചെ സ്വദേശമായ മോങ്ങത്ത് നിന്നും കൊല്ലം ജില്ലയിലെ സുന്നീ വൈജ്ഞാനിക കേന്ദ്രമായ ഖാദിസിയയിലേക്ക് പോകും വഴിയാണ് അദ്ദേഹം അപകടത്തില്‍ പെട്ടത്. കേരളത്തിലെ സുന്നീ പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും മികച്ചു നില്‍കുന്ന അല്‍ ഇര്ഫാദ് മാസികയുടെ ശില്‍പ്പിയും, ചീഫ് എഡിറ്ററും ആയിരുന്നു അദ്ദേഹം. അല്‍ ഇര്ഫാദില്‍ മു ഈ നീ എന്ന തൂലികാ നാമത്തില്‍ അദ്ദേഹം എഴുതുന്ന വരികള്‍ സാമൂഹ്യ തിന്മാകല്‍ക്കെതിരില്‍ അദ്ദേഹം നടത്തുന്ന സന്ധിയില്ലാ സമരത്തിന്റെ നേര്‍ സാക്ഷ്യങ്ങളാണ്. പ്രസ്തുത കോളത്തിലൂടെ മത നവീകരണ വാദികളും, ആദര്‍ശ വൈരികളും ഒട്ടേറെ തവണ അദ്ധേഹത്തിന്റെ തൂലികയുടെ കരുത്തു നേരിട്ടനുഭവിച്ചിട്ടുണ്ട്. സയ്യിദ് അലവി മാലികി തങ്ങളുടെ മഫാഹീം ... എന്ന ഗ്രന്ഥത്തിന്റെ മൊഴി മാറ്റം പി.എം.കെ യുടെ രചനാ വൈഭവത്തിന്റെ നേര്‍ സാക്ഷ്യമാണ്. മുസ്ലിം പണ്ഡിതന്മാര്‍ ഇന്നും ഒരു റഫറന്‍സ് ആയിട്ടാണ് പ്രസ്തുത ഗ്രന്ഥം ഉപയോഗിക്കുന്നത്.
പിന്നോക്ക മേഖലയില്‍ ഇസ്ലാമിക പ്രചാരണത്തിനായി ഏറെ അദ്ധ്വാനിച്ച അദ്ദേഹം നിരവധി പേരെ ഇസ്ലാമിലേക്ക് എത്തിച്ചിട്ടുണ്ട്. മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ലാമിക് സെന്ററും, ഫറോക്കിലെ റെഡ് ക്രസന്റ് ആശുപത്രിയുമൊക്കെ പ്രബോധന രംഗത്തെ അദ്ധേഹത്തിന്റെ ശാസ്ത്രീയ വീക്ഷണത്തിന്റെ മികച്ച ഉദാഹരണങ്ങള്‍ ആണ്.
സംഘടനാ രംഗത്ത് ഉദിനൂര്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന കാലത്ത് ഉദിനൂരിലെ എസ്.വൈ.എസ് നേത്രുത്വവുമായും, വിശിഷ്യാ ജനാബ് എ.ബി.മുഹമ്മദ് കുഞ്ഞി ഹാജിയുമായി പി.എം.കെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1988 ലെ അല്‍ ഇര്ഫാദിന്റെ മുഖ ചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടത് ഉദിനൂര്‍ ജുമാ മസ്ജിദിന്റെ മനോഹരമായ ഫോട്ടോ ആയിരുന്നു. അതേ ലക്കത്തില്‍ തന്നെ ഉദിനൂരിലെ ഇസ്ലാമിക ചലനങ്ങളെ കുറിച്ചും, എസ്.വൈ.എസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായ ഫീച്ചറും വന്നിരുന്നു.
അദ്ധേഹത്തിന്റെ ആകസ്മിക നിര്യാണത്തില്‍ ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ഭാരവാഹികള്‍ അനുശോചനം അറിയിച്ചു. പരേതനു അല്ലാഹു ആഖിരത്തില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കുമാരാകട്ടെ. ആമീന്‍.
1988 ലെ അല്‍ ഇര്ഫാദിന്റെ മുഖ ചിത്രമായി
ഉദിനൂര്‍ ജുമാ മസ്ജിദിന്റെ ചിത്രം വന്നപ്പോള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ