ഉദിനൂര്‍: പ്രവാചക ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ 12 ന്‍റെ പ്രഭാതത്തില്‍ ഉദിനൂരിന്‍റെ മണല്‍ തരികളെ പുളകമണിയിച്ച് ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസും, എസ്.എസ്.എഫും, എസ്.ബി.എസും ചേര്‍ന്ന് ഉജ്ജ്വല മീലാദ് ഘോഷ യാത്ര നടത്തി. കാലത്ത് 8 മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ പരിസരത്ത് നിന്ന് സംഘടനാ നേതാക്കളുടെയും, കാരണവന്മാരുടെയും, കൊച്ചു വിദ്യാര്‍ഥികളുടെയും അകമ്പടിയോടെയും ആരംഭിച്ച ഘോഷ യാത്ര മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് സുന്നീ സെന്റര്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് സുന്നി സെന്ററില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ മൌലിദ് പാരായണം നടന്നു. ളുഹര്‍ നിസ്കാര ശേഷം സുന്നി സെന്റില്‍ അരി വിതരണം നടക്കും.
സഹകരിച്ചവര്‍ക്ക് നന്ദി: നേതാക്കള്‍
ഉദിനൂര്‍: മഹല്ലിന്റെ ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ എസ്.വൈ.എസ് നബിദിന ജാഥ വിജയിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളായ ടി.പി മഹമൂദ് ഹാജി, സൈനുല്‍ ആബിദ് പുത്തലത്ത്, ടി.പി. നൌഫല്‍ സഅദി, ടി. മുഷ്താഖ്, പി.ജുബൈര്‍, എം.ഇര്‍ഷാദ് എന്നിവര്‍ നന്ദി അറിയിച്ചു.
നന്മക്കു വേണ്ടി മുന്നിട്ടിറങ്ങുന്നവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യം ഒരിക്കല്‍ കൂടി പ്രകടിപ്പിച്ച മഹല്ല് നിവാസികളുടെ സമീപനം അങ്ങേയറ്റം അഭിനന്ദനീയമാണ് എന്ന് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പുത്തലത്ത് ഘോഷ യാത്രക്ക് ശേഷം ഉദിനൂര്‍ ബ്ലോസ്പോട്ടിനോട് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ