വെള്ളി നിലാവ് - പള്ളികള്‍ അല്ലാഹുവിന്‍റെ ഭവനങ്ങള്‍
പള്ളികള്‍ വിശ്വാസികളുടെയും ദൈവഭക്തരുടെയും അഭയ കേന്ദ്രങ്ങളാണ്.
നമസ്ക്കരിക്കുന്നവരുടെ ഹൃദയങ്ങള്‍ സദാ പള്ളികളുമായി ബന്ധപ്പെട്ടു
കൊണ്ടിരിക്കും. അല്ലാഹുവിനെ പ്രകീര്ത്തിിക്കുന്നവര്‍ അവിടെ അവന്റെ നാമം
സ്മരിച്ചു കൊണ്ടിരിക്കും. അല്ലാഹു പറയുന്നു "പടുത്തുയര്ത്തനപ്പെടാനും,
അതില്‍ തന്റെ നാമം സ്മരിക്കപ്പെടുന്നതിന്നും അല്ലാഹു ഉത്തരവിട്ടിട്ടുള്ള
മന്ദിരങ്ങളില്‍ രാവിലെയും വൈകുന്നേരവും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുന്ന
ജനങ്ങളുണ്ട്. വ്യാപരാമോ കച്ചവടമോ ഒന്നും അല്ലാഹുവിനെ സ്മരിക്കുന്നതില്‍
നിന്നും നമസ്ക്കാരം നിലനിര്ത്തുന്നതില്‍ നിന്നും അവരെ
അശ്രദ്ധരാക്കുന്നില്ല" (ഖുര്ആിന്‍)
പള്ളികള്‍ ജനങ്ങളുടെ അഭയ
കേന്ദ്രവും വിശ്വാസികളുടെ വിശ്രമ കേന്ദ്രവുമായി നിശ്ചയിച്ചിരിക്കുകയാണ്
അല്ലാഹു. അതിന്റെ മിനാരങ്ങളില്‍ നിന്നും ദൈവനാമവും സല്ക്കര്മ്മകങ്ങളും
സത്യവാചകവും ഉയര്ന്നു പൊങ്ങുന്നു. വിശുദ്ധ ഖുര്ആന്‍ പാരായണം
ചെയ്യപ്പെടുകയും തിരു വചനങ്ങള്‍ പഠിപ്പിക്കപ്പെടുകയും ഇസ്ലാമിക വിധി
വിലക്കുകള്‍ അറിയിച്ചു കൊടുക്കയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു "അല്ലയോ
വിശ്വസിച്ചവരെ, വെള്ളിയാഴ്ച ദിവസം നമസ്ക്കാരത്തിന്നു വിളിക്കപ്പെട്ടാല്‍
ദൈവ സ്മരണയിലേക്ക് നിങ്ങള്‍ ഓടി വരിക, കച്ചവടങ്ങളും വ്യാപാരങ്ങളും
ഉപേക്ഷിക്കുക, അതാണ് നിങ്ങള്ക്ക് ഏറെ ശ്രേഷ്ട്ടമായിട്ടുള്ളത്. നിങ്ങള്‍
അറിയുന്നുവെങ്കില്‍" (ഖുര്ആന്‍)
മുത്ത് ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹുവിണ്ണ്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രദേശങ്ങള്‍ അവിടത്തെ പള്ളികളാകുന്നു" (ഹദീസ്).
പള്ളികളിലേക്ക് നടന്നു പോകുന്നതിനു വര്ദ്ധിച്ച പ്രതിഫലം ലഭിക്കുന്നു. ബനൂ
സലാമ ഗോത്രക്കാര്‍ മദീനാ പള്ളിയുടെ അരികത്തേക്ക് താമസം മാറാന്‍
ഉദ്ദേശിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ മുത്ത് ഹബീബ് (സ്വ) അവരോട് ചോദിച്ചു
"നിങ്ങള്‍ പള്ളിയുടെ സമീപത്തേക്ക് മാറാന്‍ ഉദ്ദേശിക്കുന്നു എന്നറിഞ്ഞു?"
അവര്‍ പറഞ്ഞു " അതെ തിരു ദൂതരെ, ഞങ്ങളങ്ങിനെ ഉദ്ദേശിക്കുന്നുണ്ട്" അപ്പോള്‍
മുത്ത് ഹബീബ് (സ്വ) പറഞ്ഞു "ബനൂ സലാമ ഗോത്രക്കാരെ, നിങ്ങളുടെ കാല്പ്പാടുകള്‍ (പള്ളികളിലേക്ക് നടക്കുമ്പോഴുള്ള) രേഖപ്പെടുത്തപ്പെടും. നിങ്ങളുടെ വീടുകളില്‍ തന്നെ തുടരുക. നിങ്ങളുടെ
കാലടികള്‍ രേഖപ്പെടുത്തപ്പെടും" (ഹദീസ് ശരീഫ്). പള്ളിയിലേക്കുള്ള ഓരോ പോക്കുവരവിന്നും അതിലെ കാലടികള്ക്കും പ്രതിഫലം ഉണ്ടെന്നു ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.
വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി ജമാഅത്ത് നിസ്കാരത്തില്‍
പങ്കെടുക്കാനായി പള്ളിയിലേക്ക് പോകുന്നയാള്ക്ക് അയാളുടെ കാലടികളുടെ
അളവനുസരിച്ച് പുണ്യം വര്ദ്ധിക്കുകയും പാപങ്ങള്‍ മായ്ക്കപ്പെടുകയും
ചെയ്യും. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "നിങ്ങളിലൊരാള്‍ അംഗശുദ്ധി
വരുത്തുമ്പോള്‍ അത് നന്നായി എടുക്കുകയും എന്നിട്ട് നമസ്ക്കാരത്തിന്നു
പുറപ്പെടുകയും ചെയ്യുകയാണെങ്കില്‍ അയാള്ക് അല്ലാഹു ഒരു നന്മ
രേഖപ്പെടുത്താതെ അയാള്‍ വലതു കാല്‍ എടുത്തു വെക്കുകയോ, ഒരു തിന്മ
ഒഴിവാക്കിയല്ലാതെ ഇടതു കാല്‍ വെക്കുകയോ ചെയ്യുന്നതല്ല. അതിനാല്‍ ആരെങ്കിലും
കാലടികള്‍ അടുപ്പിക്കുകയോ അകഴ്തുകയോ ചെയ്തു കൊള്ളട്ടെ. പിന്നെ അയാള്‍
പള്ളിയില്‍ കയറി ജമാഅത്ത് നിസ്ക്കരിച്ചാല്‍ അയാളുടെ പാപങ്ങള്‍
പൊറുക്കപ്പെടുന്നതാണ്. അയാള്‍ പള്ളിയിലെത്തുംപോള്‍ ജനങ്ങള്‍ അല്പം
നമസ്ക്കരിചിട്ടുണ്ടാവുകയും അല്പ്പം ബാക്കിയുണ്ടാകുകയും
ചെയ്യുന്നുവെങ്കില്‍ അയാള്‍ കിട്ടിയത് നമസ്ക്കരിക്കുകയും ബാക്കിയുള്ളത്
പൂര്ത്തീയകരിക്കുകയും ചെയ്യണം. എന്നാലും അയാള്ക്ക് പൊറുക്കപ്പെടും. ഇനി
അയാള്‍ പള്ളിയിലെത്തിയപ്പോള്‍ ജനങ്ങള്‍ നമസ്ക്കരിച്ചു കഴിഞ്ഞുവെങ്കില്‍
അയാള്‍ നമസ്ക്കാരം പൂര്ത്തി യാകണം. അപ്പോഴും അയാള്‍ അത് പോലെയാകും" (ഹദീസ്
ശരീഫ്)
ഒരു നമസ്ക്കരത്തിന്നു ശേഷം അടുത്ത നമസ്ക്കാരത്തെ
കാത്തിരിക്കുന്നത് ഏറ്റവും ശ്രേഷ്ട്ടമായ ഇബാദത്താണ്. മുത്ത് ഹബീബ് (സ്വ)
പറഞ്ഞു "ഒരു നമസ്ക്കരത്തെ തുടര്ന്നുയള്ള മറ്റൊരു നമസ്ക്കാരം, അവ
രണ്ടിന്നുമിടയില്‍ അനാവശ്യമായ ഒന്നുമില്ലെങ്കില്‍ അത് 'ഇല്ലിയ്യീനില്‍' ഒരു
രേഖയായി മാറുന്നു" (ഹദീസ് ശരീഫ്). പള്ളികളുടെ ഉന്നതമായ സ്ഥാനവും
സവിശേഷതയും ശ്രേഷ്ട്ടതയും കാരണമായി നാം അവയെ പരിപാലിക്കുന്നതില്‍ ബദ്ധ
ശ്രദ്ധരാവണം. വൃത്തിയും പരിശുദ്ദിയും കാത്തുസൂക്ഷിക്കണം. ഭവനങ്ങള്‍
നിര്മ്മിക്കുന്നിടത്ത് പള്ളികള്‍ നിര്മ്മികാനും അവ വൃത്തിയില്‍
സൂക്ഷിക്കുവാനും മുത്ത് ഹബീബ് (സ്വ) അരുള്‍ ചെയ്തിട്ടുണ്ട്.
ഒരു
മുസ്ലിം പള്ളിയിലേക്ക് പോകുമ്പോള്‍ കഴിയുന്നത്ര സൌന്ധര്യവനായി പോകണം.
ശരീരം മറക്കുന്ന, ഏറ്റവും നല്ല വൃത്തിയുള്ള വസത്രമണിയണം. സുഗന്ധം പൂശണം.
റുക്കൂഇലോ സുജൂദിലോ നമസ്ക്കരത്തെ നിഷ്ഫലമാക്കുന്ന ശരീര ഭാഗങ്ങള്‍
വെളിവാകാന്‍ പാടില്ല. മിസ്വാക്ക് ചെയ്യുക. ഇവയൊക്കെ നാം പാലിക്കേണ്ടതുണ്ട്.
അല്ലാഹു പറഞ്ഞു "മനുഷ്യ സമൂഹമേ, എല്ലാ ആരാധനാ സന്ദര്ഭ്ങ്ങളിലും
അലങ്കാരങ്ങളണിഞ്ഞു കൊള്ളുവിന്‍" (ഖുര്ആ്ന്‍). മുത്ത് ഹബീബ് (സ്വ)
പറഞ്ഞു "നിങ്ങളിലൊരാള്‍ നമസ്ക്കരിക്കുന്നുവെങ്കില്‍ അവന്‍ ഇരു വസ്ത്രങ്ങളും
അണിയട്ടെ. കാരണം അലങ്കാരങ്ങളണിയപ്പെടുവാന്‍ ഏറ്റവും അര്ഹതപ്പെട്ടത്
അല്ലാഹുവിന്നാകുന്നു" (ഹദീസ് ശരീഫ്)
മറ്റുള്ളവരുടെ പിരടികള്‍
ചാടിക്കടന്നു അവരെ ദ്രോഹിച്ചു മുന്ഭാഗത്തെക്ക് പോകുന്നത് നല്ലതല്ല. ഒരു
വെള്ളിയായ്ഴ്ച്ച ദിവസം മുത്ത് ഹബീബ് ഖുതുബ നിര്വ്വിഹിച്ചു കൊണ്ടിരിക്കെ
ഒരാള്‍ ജനങ്ങളുടെ പിരടി ചാടിക്കടന്നു വരികയുണ്ടായി. അപ്പോള്‍ മുത്ത് ഹബീബ്
(സ്വ) അയാളോട് പറഞ്ഞു "ഇരിക്കൂ, താങ്കള്‍ ജനങ്ങളെ
ബുദ്ധിമുട്ടിച്ചിരിക്കുന്നു"
ശരീരത്തില്‍ നിന്നോ വസ്ത്രത്തില്‍
നിന്നോ ദുര്-വാസന ഇല്ലാതിരിക്കാന്‍ പള്ളിയില്‍ പോകുന്നവര്‍ ശ്രദ്ധിക്കണം.
മുത്ത് ഹബീബ് (സ്വ) പറഞ്ഞു "ഉള്ളി, വെളുത്തുള്ളി, കര്‍റാത്ത് (ഒരു തരാം
പച്ചക്കറി) എന്നിവ ആരെങ്കിലും ഭക്ഷിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ നമ്മുടെ
പള്ളിയില്‍ വരരുത്, കാരണം മനുഷ്യര്‍ ശല്ല്യമാനുഭവിക്കുന്നവരില്‍ നിന്നും
മലക്കുകളും ശല്ല്യമനുഭവിക്കും" (ഹദീസ് ശരീഫ്) ഇത് കൊണ്ട്
അര്ത്ഥകമാക്കുന്നത് നന്നായി മിസ്വാക്ക് ചെയ്തും വായും ശരീരവും
വൃത്തിയാക്കിയും ദുര്ഗനന്ധം ഇല്ലാതെയുമാവണം ഒരാള്‍ പള്ളിയില്‍ വരേണ്ടത്
എന്നാണ്.
നമസ്ക്കരിക്കുന്നവര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന
ശബ്ദങ്ങളോ സംസാരങ്ങളോ, ഭൌതിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഒച്ചപ്പാടുകളോ
ഉണ്ടാകുന്നതില്‍ നിന്നും പള്ളികളെ സംരക്ഷിക്കേണ്ട ബാധ്യത
വിശ്വാസികള്ക്കുണ്ട്. മുത്തുഹബീബ് ഹബീബ് (സ്വ) പറഞ്ഞു "നിങ്ങളെല്ലാവരും
നിങ്ങളുടെ നാഥനുമായി സ്വകാര്യ സംഭാഷണം നടത്തുകയാണ്. അതിനാല്‍ ആരും ആരെയും
ശല്യപ്പെടുത്തരുത്. ആരും നിസ്ക്കാരത്തില്‍ പാരായണം ചെയ്യുമ്പോള്‍
മറ്റുള്ളവരുടെ ശബ്ദത്തേക്കാള്‍ ഉയര്ത്തു കയുമരുത്" (ഹദീസ് ശരീഫ്)
അനാവശ്യ സംസാരത്തില്‍ ഏര്പ്പെടാതിരിക്കുക, താല്പ്പബര്യങ്ങളും വികാരങ്ങളും
ഇളക്കി വിടാതിരിക്കുക എന്നിവയും പള്ളികളില്‍ സൂക്ഷിക്കണം. മുത്ത് ഹബീബ്
(സ്വ) പറഞ്ഞു "പള്ളികള്‍ അല്ലാഹുവേ സ്മരിക്കുന്നതിന്നും ഖുര്ആന്‍
പാരായണത്തിന്നും മാത്രമുള്ളതാകുന്നു" (ഹദീസ് ശരീഫ്). മക്കളെ
പള്ളികളില്‍ കൊണ്ട് വരുന്നവരും ശ്രദ്ധിക്കണം. അവര്ക്ക് പള്ളികളുടെ
ബഹുമാനവും ആദരവും പഠിപ്പിക്കുകയും മര്ര്യദയോടെ പള്ളികളില്‍ പെരുമാറുന്നത്
പരിശീലിപ്പിക്കുകയും വേണം. അവരെ നമ്മുടെ തൊട്ടടുത്ത് തന്നെ ഇരുത്തി
ഇബാദത്തും മറ്റും പരിശീലിപ്പിക്കുക. അവരെ പള്ളിയില്‍ കൊണ്ട് വന്നു അവരുടെ
ഇഷ്ട്ടത്തിന്നു വിട്ടു കൊടുക്കാതിരിക്കുക. അല്ലാഹു നമ്മെ അവന്റെ പള്ളികളെ ആദരിക്കുന്നവരിലും, നിസ്ക്കാരം നില നിര്ത്തുന്നവരിലും ഉള്ള്പ്പെടുത്തുമാരാവട്ടെ . ആമീന്‍. സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ