The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

P4


പുതിയ പ്രസിടന്റിനോട് സ്നേഹ പൂര്‍വ്വം

ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെ പുതിയ പ്രസിടന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട ഏ.കെ സലാം 
ഹാജി സാഹിബിനു ഉദിനൂര്‍ ബ്ലോഗ്സ്പോട്ടിന്റെ ആശംസകള്‍ അറിയിക്കുകയാണ്. പ്രഗല്‍ഭ മതികളായ  പലരും ഇരുന്ന മഹത്തായ ഒരു കസേരയിലാണ് താങ്കളിപ്പോള്‍. ഇന്നലെ വരെ താങ്കള്‍ എന്തായിരുന്നോ, 
അതല്ല ഇന്ന് മുതല്‍ എന്ന ഉത്തമ ബോധം താങ്കള്‍ക്കുണ്ടാവണം. ഒരു ജമാഅത്ത് പ്രസിടന്റെന്നാല്‍ ഇസ്ലാമിക  ഭരണ വ്യവസ്ഥിതിയുടെ കാവലാള്‍ എന്നാണു വിവക്ഷ. ഇസ്ലാമില്‍ അധികാരം പൂമെത്തയും, പൂമാലയുമല്ല. 
താങ്കള്‍ക്കു വ്യക്തമായൊരു സംഘടനാ ബന്ധവും, ഗ്രൂപ്പ് ചായവും ഉണ്ടെന്നു നമുക്കറിയാം, പക്ഷെ ഗ്രൂപ്പ് 
കളി കൊണ്ട് ഏറെ നഷ്ടം വന്ന ഒരു മഹല്ലിലെ പരമോന്നത പീoത്തില്‍ ഇരിക്കുമ്പോള്‍ താങ്കള്‍ തികച്ചും 
നിഷ്പക്ഷത പാലിക്കണം.ജമാഅത്തിനു കീഴിലെ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ഗ്രൂപ്പിന് 
പകരം യോഗ്യതയെ ആയിരിക്കണം മാന ദണ്ഡം ആക്കേണ്ടത്. തെറ്റിനെതിരില്‍ തറവാടും ഗ്രൂപ്പും 
നോക്കാതെ താങ്കള്‍ ശബ്ദിക്കണം. ആലിമീങ്ങള്‍ക്ക് അവരുടെ സ്ഥാനം വക വെച്ച് കൊടുക്കണം, പള്ളി 
പരിസരത്ത് സാമൂഹ്യവിര്ദ്ധരുടെ വിളയാട്ടം അവസാനിപ്പിക്കണം, മുതിര്‍ന്നവരെയും പണ്ടിതന്മാരെയും 
ആക്ഷേപിക്കുന്ന  പ്രവണത യുവ സമൂഹത്തില്‍ നിന്നും ഇല്ലായ്മ ചെയ്യണം. 

ഇപ്പോള്‍ അധികാര ഭ്രഷ്ടനായ മുന്‍ പ്രസിടന്റ്റ് ഒരു കാലത്ത്  തെറ്റിനെതിരില്‍ മുഖം നോക്കാതെ
ആഞ്ഞടിക്കുകയും, ഗ്രൂപ്പിന് അതീതമായ ഒരു വ്യക്തിത്വം കാത്ത് സൂക്ഷിച്ച ആളുമായിരുന്നു. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ക്രമേണ അദ്ദേഹം ആര്‍ക്കൊക്കെയോ അടിമപ്പെട്ടു പോയി. പല സത്യങ്ങളും കണ്ടില്ലെന്നു നടിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഇപ്പോള്‍ താങ്കള്‍ക്കു ചുറ്റും പിന്തുണയുമായി നില്‍ക്കുന്നവര്‍ എക്കാലവും അനുകൂലിക്കുമെന്ന് വിശ്വസിക്കരുത്. മുന്‍ പ്രസിഡന്റിനെ അവഹേളിച്ചു പടിയിറക്കി വിട്ടവര്‍ ഒരു നാള്‍ താങ്കളെയും പടിയിറക്കി വിടില്ലെന്ന് 
ആരറിഞ്ഞു ?
ആരുടെയെങ്കിലും, അംഗബലത്തെ നാം ഭയപ്പെടെണ്ടതില്ല. മറിച്ച് സത്യത്തിനു മേല്‍ അടിയുറച്ചു നിന്നാല്‍  
സൃഷ്ടാവിന്റെ മഹത്തായ  സഹായം ഉണ്ടാകും. അതുണ്ടായാല്‍ പ്രപഞ്ചത്തില്‍ മറ്റൊരു സൃഷ്ടിക്കും നമ്മെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല ! ഉദിനൂര്‍ മഹല്ലിലെ അനൈക്യവും, ചിദ്രതയും  എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ഞങ്ങള്‍ നിഷ്പക്ഷമായി ഒരു എളിയ നിര്‍ദ്ദേശം വെക്കുകയാണ്: 
നമ്മുടെ മദ്രസ്സയില്‍ ഇരു സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡുകളുടെ സിലബസ് അനുസരിച്ച് പഠനം 
നടത്താനുള്ള സൗകര്യം ഒരുക്കിയാല്‍ ഒരളവോളം പരസ്പരം ശത്രുത  ഇല്ലാതാക്കാന്‍ അത് ഉപകരിക്കുമല്ലോ?   താങ്കള്‍ നിഷ്പക്ഷമായി ചിന്തിക്കുക. എല്ലാ വിധ വിജയാശംസകളും.
നാഥന്‍ നമുക്ക് നന്മയില്‍ സഹകരിക്കാനുള്ള വിശാല മനസ്സ് നല്‍കുമാറാകട്ടെ. ആമീന്‍.

സസ്നേഹം
വെബ് എഡിറ്റര്‍

                                                          BACK TO HOME PAGE