The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

P2

ചെറുശേരീ സൈനുദ്ധീന്‍ മുസ്ലിയാര്‍ക്ക്‌ സമസ്ത സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് തുടരാന്‌ ചെറുശേരീ സൈനുദ്ധീന്‍ മുസ്ലിയാര്‍ക്ക്‌ നിയമ പരമായി അര്‍ഹതയില്ലെന്ന് കോടതി വിധി.

സമസ്തയുടെ ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കുകയോ, നിയമാനുസൃതം ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടത്തുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച്‌ 2 ജനറല്‍ബോഡി അംഗങള്‍ നല്‍കിയ അപ്പീലിന്മേല് ആണ് കോഴിക്കോട് അഡീഷനല്‍ ജില്ലാ കോടതി നിര്‍ണ്ണായകമായ ഈ വിധി പുറപ്പെടുവിച്ചത്‌.

1989 ല്‍ ബിദഈ ബാന്ധവവും,  സമസ്ത രാഷ്ട്രീയ വല്ക്കരണവുമായി ബന്ധപ്പെട്ട്‌ ഉള്ളാള്‍ താങ്ങളുടെയും, കാന്തപുരം എ. പി. അബൂബക്കര് മുസ്ലിയാരുടെയും നേതൃത്വത്തില്‍ 11 മുശാവറ അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങി വരികയും, അന്നത്തെ ജനറല്‍ ബോഡി അംഗങ്ങളെ നിയമാനുസൃതം വിളിച്ചു കൂട്ടി ഉള്ളാള്‍ തങ്ങളേ പ്രസിഡന്റും, കാന്തപുരത്തെ ജനറല് സെക്രട്ടറിയുമാക്കി കമ്മിറ്റി പുന:സംഘടിപ്പിച്ചതായി ബന്ധപ്പെട്ട മന്ത്രാലായത്തില്‍ അറിയിക്കുകയുമ്, രജിസ്റ്റര്‍ ചെയ്യുകയും  ചെയ്തിരുന്നു.
 
എന്നാല്‍ സമസ്ത കാര്യാലയത്തിന്റെ നിയന്ത്രണവും, സമസ്തയുടെ ആസ്തികളും രേഖകളും തങ്ങളുടെ കയ്യിലാണെന്ന കാരണത്താല്‍ താങ്ങളാണ് യഥാര്‍ഥ സമസ്ത എന്ന ധാരണയില്‍ കഴിയുകയായിരുന്നു മറു വിഭാഗം. മാത്രമല്ല  ഇരു വിഭാഗവും ഒന്നിച്ചുണ്ടായ കാലഘട്ടത്തില്‍ നിര്‍മ്മിതമായ പല  മസ്ജിദുകളുടെയും, മദ്രസ്സകളുടെയും കമ്മിറ്റികള്‍ പിളര്പ്പിനു ശേഷം ഒരു ഭിന്നിപ്പ്‌ ഒഴിവാക്കാനായി മാത്രം ഇ.കെ. വിഭാഗത്തിന്റെ സിലബസ് അംഗീകരിക്കാന്‍ തയ്യാറായതും അവര്‍ക്ക് അനുകൂല ഘടകമായി.  എന്നാല്‍ എ. പി. വിഭാഗമാകട്ടെ പിളര്പ്പിനു ശേഷം സംസ്ഥാന തലത്തിലും, ദേശ വ്യാപകമായും, അന്താരാഷ്ട്ര തലത്തിലും, മസ്ജിദ്‌കളും, മദ്രാസ്സകളും, വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്ഥാപിച്ച് ജൈത്രയാത്ര തുടരുകയാണ്‌. 

ഇ. കെ. പക്ഷമാകട്ടെ  കാന്തപുരത്തെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ടയില് മാത്രം കാലങ്ങള്‍ തള്ളി  നീക്കി. ആങ്ങള മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്ന് പറഞ്ഞ പോലെ എറ്റവുമ് ഒടുവിലായി കാന്തപുരം വിദ്വേഷത്തിന്റെ പേരില്‍ പ്രവാചക തീരു കേശത്തെ പോലും ഇകഴ്ത്തി അവര്‍ കാന്തപുരത്തിന് എതിരെ പ്രചണ്ടമായ പ്രചരണം അഴിച്ചു വിട്ടപ്പോള്‍ സത്യ വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു:  അനതി വിദൂര ഭാവിയില്‍ തന്നെ  ഈ വിഭാഗം ഇതിന്റെ തിക്ത ഫലം അനുഭവിക്കുമെന്ന്. ആ പ്രവചനം ഇവിടെ പുലര്‍ന്നിരിക്കുകയാണ്‌.


തിരുകേശത്തിന്റെ സനദ് പരിശോധിക്കാനായി ഇ. കെ. വിഭാഗം
പ്രതിനിധി ഹാമിദ് ഹുദവി മാര്‍കസില്‍ എത്തിയപ്പോള്‍
  5 വര്‍ഷം മുന്‍പ്‌ കാന്തപുരത്തിനു ഉത്തരെന്ത്യയിലെ പ്രമുഖ സയ്യിദ് കുടുംബം മുഖേന ഒരു പ്രവാചക തിരു കേശം ലഭിച്ചപ്പോള്‍ അത്‌ പ്രവാചക തിരു കേശമല്ല കാന്തപുരത്തിന്റെ മുടിയാണെന്നും പ്രസംഗിച്ച അമ്പലക്കടവിലെ ഒരു ഫൈസി അന്ന് പറഞ്ഞത് ലോകത്ത്‌ ആധികാരികമായി പ്രവാചക തിരുകേശം കൈവശമുള്ളവരില്‍ ഒരാള്‍ അബൂദാബിയിലെ ശൈഖ് ഖസ്റജി കുടുംബം ആണ് എന്നായിരുന്നു. എന്നാല്‍ പ്രസ്തുത ഖസ്റജി നേരിട്ട് മര്കസില് വന്നു ജനലക്ഷങ്ള്‍ക്ക് മുന്നില്‍ വെച്ച്‌ കാന്തപുരത്തിന്റെ കയ്യില്‍ പ്രവാചക തിരു കേശം ആധികാരികമായി ഏല്‍പ്പിച്ചപ്പോള്‍ അമ്പലക്കടവ് അടക്കമുള്ള ഇ. കെ. പക്ഷതതെ സമുന്നതര്‍ പറയുന്നത് ഖസ്റജിയുടേ കയ്യില്‍ കെട്ട്‌ കണക്കിനു മുടികള്‍ ഉണ്ട്‌ അതൊക്കെയും വ്യാജങ്ങളാണ് എന്നാണ്. മാത്രമല്ല കാന്തപുരം തിരു കേശം ഇട്ട വെള്ളം കച്ചവടം ചെയ്ത്‌ ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ്‌ പോലും.
യഥാര്‍ഥത്തില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ക്ക് മര്കസില് നിന്നും തീരു കേശം ഇട്ട വെള്ളം ബോട്ടലില് നിറച്ച് കൊടുത്തിട്ടും ഇന്നു വരെ ആ ബോട്ടലിനു പോലും ഒരൊറ്റ ചില്ലിക്കാശ് വാങ്ങിയിരുന്നില്ല. എന്നാല്‍  തിരു  കേശം ഇട്ട ഒരു കുപ്പി വെള്ളം 25000 രൂപക്ക് വില്‍പ്പന നടത്തിയ സാക്ഷാല്‍ റഹ്മതതുള്ള ഖാസിമി അടക്കമുള്ളവര്‍ ആണ് നിരപരാധിയായ ഒരു പണ്ഡീതനെതിരെ തികച്ചും ബാലിശമായ ആരോപണം ഉന്നയിക്കുന്നത്‌ എന്നറിയുമ്പോള്‍ ആണ് നാം മൂക്കത്ത്‌ വിരല്‍ വെച്ചു പോവുക.

സമസ്തയും, അതിന്റെ യുവജന സംഘടനയും, വിദ്യാര്‍ഥി സംഘടനയും ഒക്കെ മുസ്ലിം സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന മഹത്തായ സംഘടനകള്‍ ആണ്. അതിന്റെ പേരില് പ്രവര്‍ത്തിക്കുന്നവര്‍ ഓരോ വിഷയത്തിലും ഇടപെടുമ്പോള്‍ വളരെ സൂക്ഷ്മതയോടെ വേണം സംസാരിക്കാന്‍. ദൌര്ഭാഗ്യകരമെന്നു പറയട്ടെ ഇ.കെ. വിഭാഗവും വിശിഷ്യാ അതിന്റെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എഫും ഓരോ വിഷയങ്ങളില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും, പത്രസമ്മേളനങളും എത്ര മാത്രം ഗുരുതരമാണു എന്നു സമുദായം തിരിച്ചറിയുക. സര്‍വ്വ ശക്തന്‍ നമ്മെ അത്തരം കുതന്തങ്ങളില്‍ പെട്ടു പോകാതെ യഥാര്‍ഥ പണ്ഡിതരുടെ പക്ഷത്ത്‌ അടിയുറപ്പിച്ചു നിര്‍ത്തുമാറാകട്ടെ ! ആമീന്.  വിഷയത്തിന്റെ നിജസ്ഥിതി അറിയാതെ അതില്‍ ഇടപെട്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന സാധാരണക്കാര് സ്വന്തം ഈമാന്‍ കൊണ്ടാണ് കളിക്കുന്നത്‌ എന്നു ചിന്തിക്കുക !

ചില തെളിവുകള്‍ വീഡിയോയില്‍ കാണുക.


അമ്പലക്കടവ് ഫൈസിയുടെ ആദ്യത്തെ പ്രസംഗം

                                                              
                                                            BACK TO HOME PAGE

.