വ്രത ശുദ്ധിയുടെ പവിത്രമായ പകലിൽ ഉദിനൂർ സുന്നീ സെന്റർ ഇന്ന് (2022 ഏപ്രിൽ 23) വൈവിധ്യങ്ങളായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
മഹല്ലിലെ കർമ്മ നിരതരായ ഒരു ഡസനോളം വരുന്ന പണ്ഢിത മഹത്തുക്കളുടെ പരമ്പരയിലേക്ക് *ടി.പി റാശിദ് സഅദി, എൻ.ജഅ്ഫർ ഹുമൈദി* എന്നീ രണ്ട് യുവ പണ്ഢിതരും, വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ മഹല്ലിലെ അര ഡസനിലധികം വരുന്ന അനുഗ്രഹീത ഹാഫിള് ശൃംഘലയിലേക്ക് *പി.മിസ്ബാഹ് അബ്ദുല്ലത്തീഫ്* എന്ന മിടുക്കൻ കൂടി കടന്ന് വന്നതിന്റെ സന്തോഷത്തിലായിരുന്നു ഇന്ന് ഉദിനൂരിലെ സുന്നീ സംഘ കുടുംബവും, ദീനീ തൽപ്പരരായ മഹല്ല് നിവാസികളും.
പരേതനായ പി.പി അബ്ദുസ്സലാം മൗലവി - ടി.പി ആസിയ ദമ്പതികളുടെ മകനായ ടി.പി റാശിദ് സഅദി, കാസറഗോഡ് ജാമിഅ സഅദിയ അറബിയ്യയിൽ നിന്നുമാണ് സഅദി ബിരുദം കരസ്ഥമാക്കിയത്.
അബ്ദുസ്സലാം മടക്കര - എൻ. നുസ്രത്ത് ദമ്പതികളുടെ മകനായ ജഅ്ഫർ ഹുമൈദി മാട്ടൂല്‍ മന്‍ശഉത്തസ്‌കിയ്യത്തുസ്സുന്നിയ്യയിൽ നിന്നുമാണ് ഹുമൈദി ബിരുദം കരസ്ഥമാക്കിയത്.
കെ.ബി അബ്ദുല്ലത്തീഫ് - പുത്തലത്ത് മർളിയ ദമ്പതികളുടെ മകനായ മിസ്ബാഹ് കോഴിക്കോട് അൽ മർകസുൽ ഫാറൂഖി തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നുമാണ് ഹിഫ്ള് പഠനം പൂർത്തിയാക്കിയത്.
ഒപ്പം ഇസ്ലാമിക് എജുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ മദ്രസാ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി *പി.യാസീൻ,* (കെ.ബി അബ്ദുൽ ഖാദർ - പുത്തലത്ത് റാസിഫ ദമ്പതികളുടെ മകൻ),
അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി *സൽമാൻ അബ്ദുല്ലത്തീഫ്* (കെ.ബി അബ്ദുല്ലത്തീഫ് - പുത്തലത്ത് മർളിയ ദമ്പതികളുടെ മകൻ)
എന്നിവർക്കും, അവരെ ഉന്നത വിജയത്തിന് പ്രാപ്തരാക്കിയ *ഹുസൈൻ സഖാഫി, എ.ജി താജു ഉസ്താദ്* എന്നിവർക്കുമുള്ള ആദരവും നടന്നു.
കൂടാതെ നീണ്ട മൂന്നര പതിറ്റാണ്ട് കാലത്തെ വിശിഷ്ട സേവനം പൂർത്തിയാക്കി സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദിനൂർ സൗത്ത് ഇസ്ലാമിയ എ.എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപിക *ഒ.ടി ഖമറുന്നിസ ടീച്ചർക്കും,* കാസറഗോഡ് ട്രാഫിക് സ്റ്റേഷൻ എ.എസ്.ഐ ആയി സ്ഥാനക്കയറ്റം ലഭിച്ച *എ.ജി അഷറഫിനും* സ്നേഹോപഹാരം നൽകിയത് വേറിട്ട അനുഭവമായി.
*പ്രൊഫ: മുഹമ്മദ് സ്വാലിഹ് സഅദിയുടെ* നേതൃത്വത്തിൽ നടന്ന ദിക്‌റ് ദുആ മജ്‌ലിസും, ബദ്ർ അനുസ്മരണ പരിപാടിയും സദസ്സിനെ ആത്മീയാനുഭൂതിയിലാഴ്ത്തി.
കേരള മുസ്ലിം ജമാഅത്ത്, യുനീക് ചാരിറ്റബിൾ ട്രസ്റ്റ്, എസ്.വൈ.എസ്, എസ്.എസ് എഫ് നേതാക്കളും, ഉദിനൂർ താജുൽ ഉലമാ മെമ്മോറിയൽ സുന്നീ മദ്രസാദ്ധ്യാപകരും വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.