ഉദിനൂർ സൗത്ത് ഇസ്ലാമിയ എ.എൽ.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും വികസന സെമിനാറും ശ്രദ്ധേയമായി
.....
ഒമ്പതു പതിറ്റാണ്ടിലധികമായി തലമുറകൾക്ക് അക്ഷര വെളിച്ചം നൽകുന്ന ഉദിനൂർ സൗത്ത് ഇസ്‌ലാമിയ സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമവും വികസന സെമിനാറും ശ്രദ്ധേയമായി.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൂർവ്വ വിദ്യാർത്ഥികളും മുൻ അദ്ധ്യാപകരും പരിപാടിയെ ധന്യമാക്കി.
എ.സി അത്താഉല്ല മാസ്റ്ററുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പരിപാടി ത്രിക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സുകുമാരന്റെ അദ്ധ്യക്ഷതയിൽ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ ഉൽഘാടനം ചെയ്തു.
ഹെഡ് മിസ്ട്രസ് ഒ.ടി ഖമറുന്നിസ വികസന രേഖ അവതരിപ്പിച്ചു. കെ.നാരായണൻ (ബി.പി.ഒ) വിഷയാവതരണം നടത്തി.
മുൻ അദ്ധ്യാപകരായ കെ.വി കൃഷ്ണൻ മാസ്റ്റർ, എ.വി ചെറിയമ്പു മാസ്റ്റർ, മുൻ അദ്ധ്യാപകനും യുനീക് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടരിയുമായ ടി.അബ്ദുല്ല മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥികളായ സുരേന്ദ്രൻ (കാർഷിക കോളേജ് ഫാം മാനേജർ), വി.എം ബാലൻ മാസ്റ്റർ, സി. അബ്ദുൽ ഖാദർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
മുൻ അദ്ധ്യാപകരായ കൃഷ്ണൻ മാസ്റ്റർ, ചെറിയമ്പു മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ, ഷൈലജ ടീച്ചർ എന്നിവരെയും, മുതിർന്ന പൂർവ്വ വിദ്യാർത്ഥികളായ എ.കെ ഉസിനാർ, ടി.സി മറിയുമ്മ എന്നിവരെയും ആദരിച്ചു. ടി.സുഹറ ടീച്ചർ കൃതജ്ഞത പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ