ഉദിനൂർ: പുണ്യങ്ങൾ പെയ്തിറങ്ങുന്ന ശഅബാൻ 15 ന്റെ പ്രാധാന്യം വിളിച്ചറിയിച്ച് കൊണ്ടുള്ള ബറാഅത്ത് സ്മൃതി സംഗമവും ഉദിനൂരിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും അടുത്ത ദിവസങ്ങളിലായി മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും സംഘടിപ്പിച്ചു.
ഉദിനൂർ താജുൽ ഉലമ മെമ്മോറിയൽ സുന്നി മദ്രസ മാനേജ്മെൻറ് കമ്മിറ്റിയുടെയും സ്റ്റാഫ് കൗൺസിൽ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സദർ മുഅല്ലിം നിസാർ മിസ്ബാഹി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ടി.കെ.സി മുനീർ മിസ്ബാഹി ഉദ്ബോധന പ്രസംഗം നടത്തി. വി.ടി മുഹമ്മദലി ബാഖവി, ഹുസൈൻ സഖാഫി പെട്ടിക്കൊണ്ട്. എ.ജി താജുദ്ദീൻ മൗലവി, ഇബ്രാഹിം അമാനി, ഹംസ മൗലവി പിലാവളപ്പിൽ, അബ്ദുൽ കരീം മൂപ്പന്റകത്ത്, ടി.പി അബ്ദുൽ റഹീം, എ.ജി ഫിറോസ്, ടി.പി നൗഷാദ്, ടി.പി അബ്ദുൽസലാം ഹാജി, ടി അബ്ദുല്ല മാസ്റ്റർ, എ.കെ കുഞ്ഞബ്ദുള്ള, എൻ അബ്ദുൽ റസാഖ് ഹാജി, എ.ജി ഖാലിദ് ഹാജി, എൻ അബ്ദുൽ റഷീദ് ഹാജി, ടി.സി മുഹമ്മദ് സാനി, റസാഖ് പുഴക്കര, ടി അഷറഫ്, ടി.സി ഇസ്മായിൽ, പി മുഹമ്മദ് അലി, സി ഇബ്രാഹിം, ടി.സി മുസമ്മിൽ, പി ബഷീർ എടച്ചാക്കൈ, എൻ ഇബ്രാഹിംകുട്ടി, എ.ജി കമറുദ്ദീൻ, ടി.സി അബ്ദുൽ കാദർ ഹാജി, ടി മുഹമ്മദ് കുഞ്ഞി ഹാജി, പി.പി യൂസഫ് ഹാജി, പി.പി അഹമ്മദ് കുട്ടി ഹാജി, എം.ടി.പി മുഹമ്മദ് കുഞ്ഞി, എൻ അബ്ദുൽ സലീം, എം.ടി.പി ശാഹുൽ ഹമീദ്, സി യൂനുസ്, പി.പി അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച 'സ്മാർട്ട് സ്കോളർഷിപ്പ്' പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒമ്പതാം റാങ്കും (8 ആം തരം), കാസറഗോഡ് ജില്ലയിൽ രണ്ടാം റാങ്കും നേടിയ ഉദിനൂർ താജുൽ ഉലമ സുന്നി മദ്രസ വിദ്യാർത്ഥി മുഹമ്മദ് സിദാന് സ്റ്റാഫ് & മാനേജ്മെന്റ് കമ്മിറ്റി വകയായുള്ള ഉപഹാരം വേദിയിൽ വെച്ച് മൂപ്പന്റകത്ത് അബ്ദുൽ കരീം സാഹിബ് സമ്മാനിച്ചു.