ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള റംസാന്‍ റിലീഫ് കിറ്റ് വിതരണവും, കാരക്ക വിതരണവും, അതി വിപുലമായ പരിപാടികളോടെ സുന്നി സെന്‍ററില്‍ സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും ഉദിനൂര്‍ എസ്.വൈ.എസ് രക്ഷാധികാരിയുമായ മുഹമ്മദ് സാലിഹ് സ അദിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചട ങ്ങില്‍ എസ്.വൈ.എസ് പ്രസിടന്റ്റ് ടി.പി മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. യു.ഡബ്ല്യു.സി കണ്‍-വീനര്‍ ടി.അബ്ദുള്ള മാസ്റര്‍ സ്വാഗതം പറഞ്ഞു. എന്‍.അബ്ദുല്‍ റഷീദ് ഹാജി, എ.കെ.കുഞ്ഞബ്ദുള്ള, എ.ജി.ഖാലിദ്, എ.കെ.ഉസിനാര്‍, എന്‍.അബ്ദുല്‍ റസാക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. റിലീഫ് കിറ്റിന്‍റെ ഉദ്ഘാടനം സാലിഹ് സഅദി ഉസ്താദും, കാരക്ക വിതരണ ഉദ്ഘാടനം ദുബായ്
ശാഖാ സെക്രട്ടറി ടി.സി ഇസ്മായിലും നിര്‍വ്വഹിച്ചു. മഹല്ലിലെ അറുപത്
നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് റംസാന്‍ മാസം മുഴുവനായി ഉപയോഗിക്കാനുള്ള ഭകഷ്യ വിഭവങ്ങള്‍ അടങ്ങിയ റിലീഫ് കിറ്റ് എത്തിച്ചു കൊടുത്തു.
സിവില്‍ എന്ജിനിയറിഗ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനീസ് അബ്ദുല്‍ ഹമീദിനെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. ദുബായ് ശാഖാ യു. ഡബ്ല്യു. സി ചെയര്‍മാന്‍ ടി.അബ്ദുല്‍ ഹമീദിന്റെ പുത്രനാണ് അനീസ്. അനുമോദന ചടങ്ങില്‍ ടി.അബ്ദുള്ള മാസ്റര്‍, ടി.സി. ഇസ്മായില്‍, എം.ടി.പി അബൂബക്കര്‍ മൌലവി, സൈനുല്‍ ആബിദ് പി, ടി.പി. നൌഫല്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.തുടര്‍ന്ന് അനീസ് മറുപടി പ്രസംഗം നടത്തി.
|
അനുമോദന ചടങ്ങില്‍ ടി. അബ്ദുള്ള മാസ്റര്‍ ആശംസ അര്‍പ്പിക്കുന്നു |
|
അനുമോദന ചടങ്ങില്‍ പി. സൈനുല്‍ ആബിദ് ആശംസ അര്‍പ്പിക്കുന്നു |
|
അനുമോദന ചടങ്ങില്‍ എം.ടി.പി.അബൂബക്കര്‍ മൌലവി ആശംസ അര്‍പ്പിക്കുന്നു |
|
അനുമോദന ചടങ്ങില്‍ നൌഫല്‍ ആശംസ അര്‍പ്പിക്കുന്നു |
|
അനുമോദന ചടങ്ങില്‍ അനീസ് നന്ദി പ്രകാശിപ്പിക്കുന്നു |
|
റിലീഫ് കിറ്റ് വിതരണ ഉദ്ഘാടനം സാലിഹ് സഅദി ഉസ്താദ് നിര്‍വ്വഹിക്കുന്നു |
|
കരക്ക വിതരണ ഉദ്ഘാടനം ടി.സി. ഇസ്മായില്‍ നിര്‍വ്വഹിക്കുന്നു |
|
അനീസിനെ എന്‍.അബ്ദുല്‍ റസാക്ക് അഭിനന്ദിക്കുന്നു |
|
അനീസിനെ എ.ജി.ഖാലിദ് അഭിനന്ദിക്കുന്നു |
|
റിലീഫ് കിറ്റുകള്‍ വിതരണത്തിനായി തയ്യാറാക്കി വെച്ചിരിക്കുന്നു |