The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

സേവന നിരതരായി ആര്‍.എസ്.സി വളണ്ടിയര്‍മാര്‍

റിയാദ്: വിവിധ രാജ്യങ്ങളില്‍ നിന്നും ഹജ്ജിനു എത്തിയ  ഹാജിമാര്‍ക്ക് സേവനമര്‍പ്പിക്കാന്‍ ആയിരം വളണ്ടിയര്‍മാരുമായി കര്‍മ്മ രംഗത്തിറങ്ങിയ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പ്രവര്‍ത്തകരുടെ സേവനം  പ്രയാസപ്പെടുന്ന ഹാജിമാര്‍ക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥമായി, ശാസ്ത്രീയമായ വളണ്ടിയര്‍ പരിശീലനം ലഭിച്ച വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രാപ്തരായ പ്രവര്‍ത്തകരാണ് കര്‍മ്മ രംഗത്തുണ്ടായത്. കേരള സ്റ്റേറ്റ് എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഗള്‍ഫിലെ കൂട്ടായ്മ ആണ് ആര്‍.എസ്.സി.  ഇന്ത്യന്‍ ഹജ്ജ് മിഷനുമായി സഹകരിച്ചു ആദ്യ ഹജ്ജ് വിമാനം എത്തുന്നതു മുതല്‍ ഹാജിമാര്‍ നാട്ടിലേക്കു മടങ്ങുന്നതു വരെ മക്കയിലും മദീനയിലും ദുല്‍-ഹിജ്ജ 8-മുതല്‍ 13- വരെ മിന, അറഫ, മുസ്ദലിഫ, ജമ്രാത്ത് എന്നിവിടങ്ങളിലും വളണ്ടിയര്‍മാരെ നിയമിച്ചു. സൗദി ഹജ്ജ് കോണ്‍സുലിന്റെയും, ഇന്ത്യന്‍ ഹജ്ജ്  മിഷന്റെയും  അംഗീകാരത്തോടെ ആണ് ആര്‍.എസ്.സി.  വളണ്ടിയര്‍മാരുടെ സേവനം.  ഹജ്ജ് തുടങ്ങിയത് മുതല്‍ ആര്‍.എസ്.സി. പ്രവര്‍ത്തകരുടെ സേവനത്തെ പ്രശംസിച്ച് കൊണ്ട് സൌദിയിലെ വാര്‍ത്താ മാധ്യമങ്ങള്‍ നിരവധി വാര്‍ത്തകള്‍ ആണ് ഇതിനകം പ്രസിദ്ധീകരിച്ചത്.



കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആര്‍.എസ്.സി വളണ്ടിയര്‍ കാമ്പ് സന്ദര്‍ശിച്ചപ്പോള്‍

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആര്‍.എസ്.സി വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.

 ആര്‍.എസ്.സി വളണ്ടിയര്‍മാ രുടെ സേവനം കാമറക്കണ്ണിലൂടെ










2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

അറഫാ ദിനം

അല്ലാഹുവിന്റെക അടുത്തു വളരെ ആദരവും പരിശുദ്ധവുമായ ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്. വര്ഷങത്തിലെ ഏറ്റവും പ്രാധാന്യമായ അറഫാ ദിനം അതിലുള്പ്പെടടുന്നു. അല്ലാഹു തന്റെ അടിമകളുടെ സമീപത്തേക്ക് ഇറങ്ങി വരികയും തന്റെ വിശുദ്ധ ഭവനത്തില്‍ ഹജ്ജിന്നായി എത്തുന്നവരെ സല്ക്കുരിക്കുകയും അവരുടെ പ്രാര്ഥനകള്‍ സ്വീകരിക്കുകയും ഉത്തരം നല്കുകകയും ചെയ്യുന്ന ദിനമാണത്.

മുത്ത്‌ ഹബീബ് (സ്വ) അരുളി "അറഫയിലെ സായാഹ്നത്തിലെ നിന്റെ പ്രാര്ത്ഥകന വേളയില്‍ അല്ലാഹു താഴത്തെ ആകാശത്തേക്ക് ഇറങ്ങി വരികയും അനന്തരം മലക്കുകളോട് നിങ്ങളെ കുറിച്ച് മേനി കാണിച്ചു കൊണ്ട് പറയും "ഇവരെല്ലാം എന്റെ അടിമകളാകുന്നു, ജഡ പിടിച്ചവരായും പോടീ പിടിച്ചവരായും എല്ലാ വിദൂര വഴികളിലൂടെയും എന്റെട കാരുണ്യം പ്രതീക്ഷിച്ചു വന്നിരിക്കയാണവര്. അവരുടെ ‍പാപങ്ങള്‍ പൂഴിമണലിന്റെ എണ്ണത്തോളം അഥവാ മഴത്തുള്ളിയുടെ എണ്ണത്തോളം അതുമല്ലെങ്കില്‍ സമുദ്രത്തിലെ നുരകളുടെയത്ര ഉണ്ടെങ്കിലും ഞാനവര്ക്ക്  പൊറുത്തു കൊടുക്കും.എന്റെ ദാസന്മാരെ നിങ്ങള്‍ പുറപ്പെട്ടു കൊള്ളുക, ഞാന്‍ നിങ്ങള്ക്കും  നിങ്ങള്‍ ശുപാര്ശ ചെയ്യുന്നവര്ക്കും  പൊറുത്തു തന്നിരിക്കുന്നു"

അറഫാ ദിനത്തിന്റെ‍ ശ്രേഷ്ട്ടത ഹാജിമാരില്‍ മാത്രം ഒതുങ്ങുന്നില്ല. എല്ലാവര്ക്കും അതിന്റെ അനുഗ്രഹം ലഭിക്കുന്നു, ഹാജിമാരല്ലാത്തവര്ക്ക്  ഈ ദിവസം നോമ്പ് അനുഷ്ട്ടിക്കല്‍ സുന്നത്താണ്. കഴിഞ്ഞ കൊല്ലത്തെയും വരാനുള്ള കൊല്ലത്തെയും പാപങ്ങളെ അത് മായ്ച്ചു കളയും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ആരെങ്കിലും അറഫാ ദിവസം നോമ്പ് എടുത്താല്‍ അവന്റെ മുമ്പിലുള്ള ഒരു വര്ഷത്തെയും ശേഷമുള്ള ഒരു വര്ഷത്തെയും പാപങ്ങള്‍ അവന്നു പൊറുക്കപ്പെടുന്നതാണ്" (ഇബ്നു മാജ). അറഫാ നോമ്പിനെ കുറിച്ച് അബ്ദുല്ലാഹിബ്നു ഉമര്‍ (റ) പറഞ്ഞു "നബി (സ്വ) തങ്ങളോടോപ്പമായിരിക്കെ ഞങ്ങളതിനെ രണ്ടു വര്ഷനത്തെ നോമ്പിന്നു സമാനമായി കണക്കാക്കിയിരുന്നു"
 
അറഫാ ദിനത്തിലെ പ്രാര്ത്ഥനകള്ക്ക് മറ്റുള്ള സമയങ്ങളിലെതിനേക്കാള്‍ കൂടുതല്‍ ശ്രേഷ്ട്ടതയും പ്രതിഫലവും ലഭിക്കും. ഈ ദിവസത്തില്‍ അല്ലാഹു തന്റെ അടിമകള്ക്ക് പ്രാര്ഥനകള്‍ സ്വീകരിച്ചു, ഉദ്ദേശ്യങ്ങള്‍ സഫലീകരിച്ചു വമ്പിച്ച ഔദാര്യങ്ങള്‍ ചെയ്തു കൊടുക്കും. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഏറ്റവും ഉത്തമമായ പ്രാര്ത്ഥന അറഫാ ദിനത്തിലെ പ്രാര്ത്ഥനയാകുന്നു. ഞാനും എന്റെ മുമ്പുള്ള പ്രവാചകരും ഉരുവിട്ടതില്‍ ഏറ്റവും ഉത്തമമായ പ്രാര്ത്ഥെന لااله الا الله وحده لا شريك له له الملك وله الحمد وهو على كل شيئ قدير   എന്ന പ്രാര്ത്ഥ്നയാകുന്നു " (തിര്മിദി)
പിശാചു അന്ന് മാറി നില്ക്കും. അവന്‍ ഇത്രത്തോളം നിന്ദിതനും പതിതനും വിലകുറഞ്ഞവനും ഈര്ശ്യതയുല്ലവനുമായി മറ്റൊരു ദിവസവും കാണപ്പെടുകയില്ല. അതിന്നു കാരണം അല്ലാഹു തആല അവന്റെ കാരുണ്യം വര്ഷിക്കുന്നതും മനുഷ്യരുടെ പാപങ്ങള്‍ പൊറുക്കുന്നതും അവരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നതും അവന്‍ കാണുന്നത് കൊണ്ടാണ് (ഇമാം മാലിക് (റ) - മുവത്വ)
 
അറഫാ ദിനത്തില്‍ അറഫാത്ത് മൈതാനിയില്‍ സ്വഹാബീ കിറാമിനോട് സംസാരിച്ചു കൊണ്ട് മുത്ത്‌ ഹബീബ് (സ്വ) നിന്നു. അവിടുത്തെ പ്രഭാഷണത്തില്‍ മുസ്ലിംകള്‍ അന്യോന്യവും ഇതര വിഭാഗങ്ങളുമായും ഇട കലര്ന്ന് ജീവിക്കുന്നതിന്റെ മൌലിക തത്വങ്ങള്‍ സമൂഹത്തിനു സമര്പ്പിക്കുകയുണ്ടായി. ജനങ്ങള്‍ സ്വൈര്യമായി ജീവിക്കുന്നതിനു വേണ്ടി രക്തം, അഭിമാനം, ധനം മുതലായവ ആക്രമിക്കുന്നത് കര്ശവനമായി നിരോധിച്ചു. അവകാശങ്ങള്‍ അവകാശികള്ക്ക്  തിരിച്ചു കൊടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഭാര്യയോടു നല്ല നിലയില്‍ പെരുമാറുവാന്‍ ഉപദേശിച്ചു. അവിടുന്ന് പറഞ്ഞു "നിശ്ചയം ഈ നാടിന്റെ, ദിവസത്തിന്റെ, ഈ മാസത്തിന്റെ പവിത്രത പോലെ തന്നെ അന്യരുടെ അഭിമാനവും പവിത്രമാണ്.
 
ഭാര്യമാരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹുവിന്റെ സംരക്ഷണയിലാണ് അവരെ നിങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ വചനപ്രകാരമാണ് അവരുമായുള്ള ലൈംഗിക ബന്ധം നിങ്ങള്ക്ക് അനുവദനീയമായത്. (മുസ്‌ലിം)

അറഫാ ദിനത്തില്‍ മുസ്ലിംകള്ക്ക് നിര്വ്വഹിക്കാവുന്ന ഏറ്റവും പുണ്യകര്മ്മം  അഗതികള്ക്കും  അശരണര്ക്കും  ദാരിദ്രക്കും സന്തോഷം പകര്ന്നു  കൊടുക്കുകയും അവരുടെ ആവശ്യങ്ങള്‍ പൂര്ത്തീ കരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നതാണ്, അറഫയില്‍ സമ്മേളിക്കുന്ന ഹാജിമാര്ക്കും , ആ ദിവസം നോമ്ബെടുക്കുന്ന ഹാജിമാരല്ലാത്തവര്ക്കും  അല്ലാഹുവിന്റെ തൃപ്തിയും സാമിപ്യവും നേടുന്നതിന്നായി ഈ സുവര്ണ്ണ ദിനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്ക്ക്  മലക്കുകള്‍ അഭിവാദ്യം അര്പ്പിക്കും. നമുക്കും അവര്ക്ക്  അഭിവാദ്യങ്ങള്‍ അര്പ്പി്ക്കാം...

അല്ലാഹുവിന്നായി നിസ്ക്കരിക്കുക, ധനം നല്ല വഴിയില്‍ ചിലവഴിക്കുക, ഇലാഹീ സ്മരണക്കും ഖുര്ആംന്‍ പാരായണത്തിന്നും സമയം കണ്ടെത്തുക, മാതാ പിതാക്കള്ക്ക് പുണ്യം ചെയ്യുക, കുടുംബ ബന്ധം ചേര്ക്കുക, ഹൃദയ വിശുദ്ധി കൈവരുത്തുക, കോപം അടക്കി മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്യുക, നന്മകളില്‍ മുന്നേറുകയും ചെയ്യുക.
അല്ലാഹു പറയുന്നു "അല്ലയോ വിശ്വാസികളെ, നമിക്കുകയും പ്രണമിക്കുകയും ചെയ്യുവിന്‍, നിങ്ങളുടെ റബ്ബിന്നു ഇബാദത്ത് ചെയ്യുവിന്‍, പുണ്യ കര്മ്മ ങ്ങള്‍ അനുഷ്ട്ടിക്കുവിന്‍, അത് വഴി നിങ്ങള്‍ വിജയം വരിചക്കാം"
അതിനാല്‍ സന്ദര്ഭങ്ങള്‍ ഉപയോഗപ്പെടുത്തി അല്ലാഹുവിനെ സൂക്ഷിച്ചു നന്മയുടെ മാര്ഗ്ത്തില്‍ മുന്നോട്ടു പോവുക. അല്ലാഹു നമുക്ക് അതിനു തൌഫീഖ് നല്ക്ട്ടെ. ആമീന്‍.

 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം.
 
തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍ 


ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: അറഫയും മിനയും ഒരുങ്ങി

മക്ക :ഈ വര്‍ഷത്തെ  പരിശുദ്ധ  ഹജ്ജിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തീര്‍ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍ പുണ്യസ്ഥലങ്ങളായ മിനായും മുസ്ദലിഫയും അറഫയും ഒരുങ്ങിക്കഴിഞ്ഞു. 30 ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് സമാധാനത്തോടെ സുഗമമായി ഹജ്ജ് നിര്‍വഹിക്കുന്നതിന് കുറ്റമറ്റ സംവിധാനങ്ങളും വിപുലമായ സൗകര്യങ്ങളുമാണ് ഇത്തവണ പുണ്യസ്ഥലങ്ങളില്‍ സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി, മുനിസിപ്പല്‍ ഗ്രാമ മന്ത്രി, മക്ക ഗവര്‍ണര്‍ എന്നിവര്‍ അവസാനഘട്ട ഹജ്ജ് ഒരുക്കങ്ങള്‍ പരിശോധിച്ചു. . മിനായിലെ തീപിടിക്കാത്ത തമ്പുകളും ജംറപാലവും മെട്രോ റെയില്‍വേ പദ്ധതിയുമെല്ലാം ഇതിനകം പൂര്‍ത്തിയായ വന്‍പദ്ധതികളാണ്.. പുണ്യസ്ഥലങ്ങളില്‍ 600 ഓളം പുതിയ ശൗച്യാലയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് കീഴിലെ നൂറെണ്ണം ഈ വര്‍ഷം പൂര്‍ത്തിയായിട്ടുണ്ട്. അംഗശുദ്ധീകരണത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കും ആധുനിക സൗകര്യങ്ങളോടെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ മശാഇര്‍ മെട്രോയുടെ സേവനം ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മാത്രമായിരുന്നു മെട്രോ സേവനം. ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഏകദേശം 4,50,000 തീര്‍ഥാടകര്‍ക്ക് കൂടി മെട്രോ സേവനം ലഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനാലും സുരക്ഷക്കും റെയില്‍വേ സ്റ്റേഷനുകളിലും 60 ഓട്ടോമാറ്റിക് കവാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് കോണികളുടെയും ലിഫ്റ്റുകളുടെയും എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഹജ്ജ് വേളയില്‍ ഏറ്റവും കൂടുതല്‍ സമയം കഴിഞ്ഞുകൂടുന്ന മിനായിലെ തമ്പുകളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും മുത്വവഫ്, ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്കു കീഴില്‍ പൂര്‍ത്തിയായി. ജംറകളില്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. . തീര്‍ഥാടകരുടെ സുരക്ഷക്കും ഏത് അടിയന്തരഘട്ടം നേരിടുന്നതിന് കുറ്റമറ്റ സംവിധാനങ്ങളാണ് ആഭ്യന്തര വകുപ്പിന് കീഴിലൊരുക്കിയിരിക്കുന്നത്. ഹജ്ജ് സേന, അടിയന്തര സേന, പൊലീസ്, സിവില്‍ ഡിഫന്‍സ്, ട്രാഫിക് എന്നീ വകുപ്പുകള്‍ക്ക് കീഴില്‍ 25000 ഓളം പേരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് ട്രെയിനിങ് സിറ്റിയിലെ 13717 വിദ്യാര്‍ഥികളും പുണ്യസ്ഥലങ്ങളിലെത്തി. അടിയന്തരഘട്ടങ്ങളില്‍ 50000ല്‍ അധികം തീര്‍ഥാടകരെ താമസിപ്പിക്കാന്‍ കഴിയുന്ന അഭയകേന്ദ്രങ്ങള്‍ സിവില്‍ ഡിഫന്‍സ് ഒരുക്കിയിട്ടുണ്ട്.സുരക്ഷ നിരീക്ഷണത്തിന് 19 വിമാനങ്ങളുമുണ്ടാകും. സുരക്ഷ സേവനങ്ങള്‍ എളുപ്പമാക്കാന്‍ മിനാ, അറഫ എന്നീ സ്ഥലങ്ങളെ വിവിധ ഭാഗങ്ങളായി തിരിച്ചു. ഇവിടെ 35 പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ കടന്നുപോകുന്ന ഭാഗങ്ങളിലെ നിരീക്ഷണത്തിന് 2951 കാമറകള്‍ സ്ഥാപിച്ചു.  തീര്‍ഥാടകര്‍ പുണ്യസ്ഥലങ്ങളില്‍ കഴിയുന്ന ദിവസങ്ങളില്‍ ജലം, വൈദ്യുതി എന്നിവ മുഴുസമയം ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: സുബൈര്‍ ടി. & ജാബിര്‍ ടി

2012 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു.

ജിദ്ദ: ലോകത്തിന്‍െറ വിവധ കോണുകളില്‍ നിനായി പരിശുദ്ധ ഹജ്ജിന്നായി എത്തിച്ചേര്‍ന്ന തീര്‍ഥാടകലക്ഷങ്ങളുടെ പ്രവാഹത്തില്‍ ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു. ഹജ്ജുമാസത്തിലെ ആദ്യത്തെയും ഹജ്ജിനു മുമ്പുള്ള അവസാനത്തെയും വെള്ളിയാഴ്ചയായ ഇന്നലെ മക്കയിലെ മസ്ജിദുല്‍ഹറാമില്‍ നടന്ന ജുമുഅ നമസ്കാരത്തിന് തീര്‍ഥാടകരടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു.രാവിലെ തന്നെ താമസകേന്ദ്രങ്ങളില്‍ നിന്ന് ഹറമിലേക്ക് അണമുറിയാത്ത ജനപ്രവാഹം തുടങ്ങിയിരുന്നു. ജുമുഅയുടെ സമയമായതോടെ ഹറമും പരിസരവും നിറഞ്ഞൊഴുകി.വൈകിയെത്തിയവര്‍ പുറത്തെ മുറ്റങ്ങളിലും പരിസരത്തെ റോഡുകളിലുമാണ് ജുമുഅ നമസ്കാരം നിര്‍വഹിച്ചത്.
തിരക്ക് കണക്കിലെടുത്ത് മക്ക ഗവര്‍ണറും കേന്ദ്ര ഹജ്ജ്് കമ്മിറ്റി അധ്യക്ഷനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍െറ നിര്‍ദേശമനുസരിച്ച് ഹജ്ജുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.ഹറം പ്രവേശനകവാടങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ ഇരുഹറം കാര്യാലയം വ്യാപകമായ എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും തീര്‍ഥാടകരുടെ സേവനത്തിന് ഇരുഹറം കാര്യാലയം, ഹറം സുരക്ഷാസേന, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്‍റ്, ആരോഗ്യം എന്നിവക്കു കീഴില്‍ കൂടുതല്‍ ആളുകള്‍ രംഗത്തുണ്ടായിരുന്നു.വാഹനങ്ങളുടെ പോക്കുവരവുകള്‍ നിയന്ത്രിക്കാന്‍ മക്ക ട്രാഫിക്ക് വകുപ്പും ഹറമിന്‍െറ പരിസരങ്ങളിലും ഹറമിലേക്ക് എത്തുന്ന റോഡുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. നമസ്കാരത്തിന് മുമ്പും ശേഷവും വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും കാല്‍നടക്കാര്‍ക്ക് പ്രത്യേക പാതകള്‍ ഒരുക്കിയതും തീര്‍ഥാടകര്‍ക്ക് ആശ്വാസമായി.തീര്‍ഥാടകരെ വഹിച്ചെത്തിയ വാഹനങ്ങള്‍ മാത്രമേ ഹറമിനടുത്തേക്ക് കടത്തിവിട്ടിരുന്നുള്ളൂ. ഹജ്ജ് അനുമതിപത്ര പരിശോധന കര്‍ശനമാക്കിയതിനാല്‍ മക്കക്കടുത്ത ചെക്ക്പോസ്റ്റുകളില്‍ വാഹനങ്ങളുടെ നല്ല തിരക്കായിരുന്നു.
മക്കയിലെ മസ്ജിദുല്‍ഹറാമില്‍ ഡോ. സാലിഹ് ബിന്‍ ഹുമൈദ് ജുമുഅക്ക് നേതൃത്വം നല്‍കി. എല്ലാ തീര്‍ഥാടകര്‍ക്കും പ്രതിഫലാര്‍ഹവും പുണ്യകരവുമായ ഹജ്ജ് അദ്ദേഹം ആശംസിച്ചു. പ്രവാചകനെ അടുത്തറിയാനും ഇസ്ലാമിനെയും പ്രവാചകനെയും അവഹേളിക്കാനുള്ള ശ്രമത്തെ ജാഗ്രതയോടെ കാണാനും ഇമാം ഉണര്‍ത്തി. വിശുദ്ധിയുടെയും മഹത്വത്തിന്‍െറയും കാരുണ്യത്തിന്‍െറയും വറ്റാത്ത ഉറവയാണ് പ്രവാചകന്‍ ഇമാം ആഹ്വാനം ചെയ്തു.
മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന ജുമുഅ നമസ്കാരത്തില്‍ തീര്‍ഥാടകരടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ശൈഖ് അബ്ദുല്‍ ബാരി അല്‍സുബൈത്തി നേതൃത്വം നല്‍കി. പ്രവാചക ചര്യ മുറുകെപ്പിടിച്ച് ഹജ്ജ് നിര്‍വഹിക്കാനും ഹജ്ജിന്‍െറ ദിനങ്ങള്‍ ദൈവസ്മരണ, ഖുര്‍ആന്‍ പരായണം, പാപമോചനം തുടങ്ങിയ പുണ്യകര്‍മങ്ങളിലൂടെ ധന്യമാക്കാനും ഇമാം ഹാജിമാരെ ഉദ്ബോധിപ്പിച്ചു.
 
ഹജ്ജ് കമ്മിറ്റി മുഖേന ഉദിനൂരില്‍ നിന്നുമെത്തിയ ഹാജിമാരില്‍ ഏ കെ ഉസ്സൈനാര്‍, ഖാലിദ്‌ (പോലീസ്),  പെരിയോത്തെ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ വിശുദ്ധ കഅബാലയത്തില്‍  ജുമാ  നിര്‍വ്ഹിച്ചത്തിന്റ്റെ നിര്‍വൃതിയിലാണ്. അതെ സമയം ഉദിനൂരില്‍ നിന്നും സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയ ഹാജിമാര്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ ആയിരുന്നു ജുമാ നിസ്കാരം നിര്‍വ്വഹിച്ചത്‌